01:13am 10 November 2026
NEWS
ഇറാന്റെ തലസ്ഥാനം ഉടൻ ആക്രമിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്
16/06/2025  08:17 PM IST
nila
ഇറാന്റെ തലസ്ഥാനം ഉടൻ ആക്രമിക്കുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്

ഇറാന്റെ തലസ്ഥാന ന​ഗരിയിലെ ജനങ്ങൾ എത്രയും വേ​ഗം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെഹ്‌റാന്റെ വ്യോമപരിധി പിടിച്ചടക്കി എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നെതന്യാഹു ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

'ടെഹ്‌റാന് മുകളിലുള്ള ആകാശം ഇപ്പോൾ പൂർണമായും ഇസ്രയേൽ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. നഗരത്തിലെ പ്രധാനപ്പെട്ട ഭരണകേന്ദ്രങ്ങളെല്ലാം ഞങ്ങൾ ഉടൻ ആക്രമിക്കും. ഇറാനിലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, ടെഹ്‌റാനിലെ ജനങ്ങളോട് ഞങ്ങൾ ആവശ്യപ്പെടുകയാണ്, അവിടെനിന്നും ഒഴിഞ്ഞുപോകൂ, പിന്നാലെ ഞങ്ങൾ ആക്രമിക്കും.' നെതന്യാഹു തിങ്കളാഴ്ച വൈകീട്ടോടെ ടെൽ നോഫിലെ വ്യോമതാവളത്തിൽവെച്ച് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img